സന്തോഷ് ട്രോഫിയിൽ കേരളം ക്വാർട്ടറിൽ
ഹൈദരാബാദ്:
എതിരാളികളെ ഒന്നൊന്നായി തറപറ്റിച്ച് കേരളം കുതിക്കുന്നു. ഒഡിഷയെ രണ്ട് ഗോളിന് വീഴ്ത്തി കേരളം ക്വാർട്ടറിൽ ഇടംപിടിച്ചു. കോർണറുകൾ വഴങ്ങിയാണ് കേരളം പിടിച്ചുനിന്നത്. നാല്പത്തൊന്നാം മിനിറ്റിൽ കേരളം കൊതിച്ച നിമിഷമെത്തി.രണ്ടാം പകുതിയിൽ മൂന്ന് മാറ്റവുമായെത്തിയ ഒഡിഷ ആക്രമണം കടുപ്പിച്ചു. ക്യാപ്റ്റൻ ജി സഞ്ജുവും,എം മനോജും നയിച്ച പ്രതിരോധനിര അവസരത്തിനൊത്ത് ഉയർന്നതോടെ കേരളം പിടിച്ചു നിന്നു. ഒടുവിൽ കേരളം രണ്ട് ഗോളിന് ഒഡിഷയെ തോൽപ്പിച്ചു