ലൈഫ് വീട് വിൽപ്പന കാലാവധി 12 വർഷം
തിരുവനന്തപുരം:
ലൈഫ് Tbhi പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ ഉള്ള കാലാവധി 12 വർഷമാക്കി ഉയർത്തി. നിലവിൽ ഏഴു വർഷമായിരുന്നു. ഗുണഭോക്താക്കൾക്ക് സ്വന്തം നിലയിൽ വീട് പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും വായ്പ എടുക്കാമെന്നും ഉത്തരവിലുണ്ട്. മുമ്പ് വായ്പ എടുക്കണമെങ്കിൽ ജില്ലാ കലക്ടർ അധ്യക്ഷനായ സമിതിയിൽ അപേക്ഷ നൽകി അനുമതി വാങ്ങണമായിരുന്നു. ഇനി ഗുണഭോക്താക്കൾക്ക് നേരിട്ട് ബാങ്കുകളെ സമീപിക്കാം.