പത്തൊമ്പതുകാരൻ ഓസീസ് ടീമിൽ
മെൽബൺ:
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഓസ്ട്രേലിയൻ ടീമിൽ മാറ്റം. ഓപ്പണർ നതാൻ മക്സ്വീനിയെ ഒഴിവാക്കി പകരം പത്തൊൻപതുകാരൻ സാം കോൺസ്റ്റാസിനെ ഉൾപ്പെടുത്തി. പേസർ ജൈ റിച്ചാർഡ്സണും ഇടംപിടിച്ചു.അഞ്ചാം ടെസ്റ്റിലും ഇരുവരുമുണ്ടാകും. 26 നാണ് നാലാം ടെസ്റ്റ് തുടക്കം. നിലവിൽ 1-1 എന്ന നിലയിലാണ്. 12 ഒന്നാംക്ലാസ് മത്സരങ്ങളുടെ പരിചയം മാത്രമാണ് കോൺസ്റ്റാസിന്.ഇന്ത്യയുമായുള്ള സന്നാഹ മത്സരത്തിൽ ഈ ഓപ്പണർ സെഞ്ചുറി നേടിയിരുന്നു. വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലീസ്, ഓൾ റൗണ്ടർ ബ്യൂ വെബ്സ്റ്റെർ എന്നിവർ ടീമിനൊപ്പം തുടരും.