പൊന്മുടിയിൽ റസ്റ്റ് ഹൗസും കഫ്റ്റേരിയയും

നെടുമങ്ങാട്:

         നവീകരിച്ച ക്യാമ്പ് ഷെഡും, പുതിയ കഫ്‌റ്റേരിയയുമായി പുതുവർഷത്തിൽ പൊന്മുടി പുതുമോടിയിൽ. 78 ലക്ഷം രൂപ ചെലവിട്ടാണ് റസ്റ്റ് ഹൗസ് മന്ദിരം പുതുക്കിയത്. നവീകരിച്ച 5 റൂമുകളിലൊന്ന് എസിയാണ്. ഇതിനു സമീപമാണ് കഫ്റ്റേരിയ. ഡിസംബർ 31ന് 3 മണിക്ക് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. കൂടാതെ പുതുതായി നിർമിക്കുന്ന റസ്റ്റ് ഹൗസിനായി 5 കോടി രൂപയുടെ ഭരണാനുമതിയും സർക്കാരിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News