സച്ചിൻ വൈറലാക്കിയ സുശീല മീണ
മുംബൈ:
സച്ചിൻ ടെണ്ടുൽക്കർ സമൂഹ മാധ്യമത്തിൽ പങ്കുവച്ച ക്രിക്കറ്റ് കളിക്കാരിയുടെ വീഡിയോ തരംഗമായി. രാജസ്ഥാനിലെ ധരിയ വാദിൽ നിന്നുള്ള സുശീല മീണ പന്തെറിയുന്ന ചിത്രമാണ് 20 ലക്ഷത്തോളംപേർ കണ്ടത്. പേസ് ബൗളറായ അഞ്ചാം ക്ലാസുകാരി ഓടി വന്ന് ചാടി പന്തെറിയുന്നതാണ് വീഡിയോ. അനായാസം പന്തെറിയുന്ന മിടുക്കിയുടെ ആക്ഷൻ മുൻ ഇന്ത്യൻ താരം സഹീർ ഖാനെപ്പോലെയാണെന്ന് സച്ചിൻ കുറിച്ചിരുന്നു. സുശീലയെ മികച്ച ബൗളറായി വളർത്തിയെടുക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതാപ്നഗർ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.