ആരോപണങ്ങള്‍ തള്ളി അല്ലു അർജുന്‍
ഹൈദരാബാദ്:
സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ചതിനെ കുറിച്ച് അറിഞ്ഞത് പിറ്റേദിവസം രാവിലെ എന്ന് തെന്നിന്ത്യന്‍ താരം അല്ലു അർജുൻ. നിയമസഭയിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വിമർശനങ്ങള്‍ ഉയർത്തിയതിന് പുറകെയാണ് താരത്തിന്‍റെ പ്രതികരണം. പൊലീസിന്‍റെ അനുമതിയോടെ ആണ് തിയേറ്ററിൽ എത്തിയതെന്നും തിയേറ്ററിന് മുന്നിൽ റോഡ് ഷോ നടത്തിയിട്ടില്ലെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.
തിയേറ്ററിലേക്ക് പോകുന്നതിന് മുന്‍പ് ഒരു മിനിറ്റ് മാത്രമാണ് കാർ നിർത്തിയത്. തന്നോട് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ താന്‍ പോയി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും താരം വ്യക്തമാക്കി. തെലുങ്ക് ജനതയുടെ നിലവാരം ഉയർത്താനാണ് താൻ സിനിമകൾ ചെയ്യുന്നത്. വർഷങ്ങളായി താന്‍ വളര്‍ത്തി കൊണ്ടുവന്ന ഒരു കഥാപാത്രത്തിന്‍റെ വില ഈ ഒരു സംഭവം കൊണ്ട് ഇല്ലാതായി. കുട്ടികള്‍ തിക്കിലും തിരക്കിലും പെടും എന്ന് അറിഞ്ഞു കൊണ്ട് വരുന്ന ഒരാളല്ല താന്‍. അനുവാദം തന്നാല്‍ ഇപ്പോള്‍ തന്നെ ആശുപത്രിയില്‍ പോയി അവരുടെ കുടുംബത്തെ കാണും. എൻ്റെ ആരാധകർ എപ്പോഴും സുരക്ഷിതരായിരിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അല്ലു അർജുൻ പറഞ്ഞു.