പ്രധാനമന്ത്രി കുവൈറ്റിൽ
മനാമ:
രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലെത്തി.കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് സ്വീകരിച്ചു.കുവൈറ്റ് ഭരണാധികാരിയായ അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബറുമായി കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച കുവൈറ്റിലെ ഗൾഫ് സ്പിക് ലേബർ ക്യാമ്പ് പ്രധാനമന്ത്രി സന്ദർശിച്ച് ഇന്ത്യൻ തൊഴിലാളികളുമായി സംവദിച്ചു. മഹാഭാരതവും രാമായണവും അറബിയിലേക്ക് വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കുവൈറ്റ് പൗരൻമാരായ അബ്ദുൾ ലത്തീഫ് അൽ നെസെഫിനു മായും,അബ്ദുല്ല അൽ ബറൂണുമായും മോദി കൂടിക്കാഴ്ച നടത്തി.