തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണം
ശബരിമല:
ശബരിമലയിൽ മണ്ഡല പൂജയോടനുബന്ധിച്ച് വിപുലമായ ക്രമീകരണങ്ങളൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരക്ക് നിയന്ത്രണവിധേയമാക്കാൻ 25, 26 തീയതികളിൽ വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ്ങുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 25 ന് 54,000 പേർക്കും, 26 ന് 60,000 പേർക്കും മാത്രമാകും ദർശന സൗകര്യം. രണ്ടു ദിവസങ്ങളിലും 5000 തീർഥാടകരെ വീതമായിരിക്കും സ്പോട്ട് ബുക്കിങ്ങിലൂടെ അനുവദിക്കുക. തങ്ക അങ്കി വഹിച്ചുള്ള ഘോഷയാത്ര ഞായറാഴ്ച രാവിലെ ഏഴിന് ആറന്മുള പാർസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും.