ക്രിസ്മസ് നാളെ ;ആഘോഷത്തിനൊരുങ്ങി ദേവാലയങ്ങൾ
തിരുവനന്തപുരം:
ക്രിസ്മസ് ആഘോഷത്തിനൊരുങ്ങി തലസ്ഥാനത്തെ ദേവാലയങ്ങൾ. ചൊവ്വാഴ്ച അർധരാത്രിയും ബുധനാഴ്ച രാവിലെയും പ്രത്യേക പ്രാർഥനയും കുർബാനയും നടക്കും.പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ ചൊവ്വാഴ്ച രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് കർമ്മങ്ങൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൽ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യ കാർമ്മികത്വം വഹിക്കും. ലൂർദ് ഫെറോന പള്ളി, പാളയം സെന്റ് ജോസഫ് കത്തീഡ്രൽ, വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയം, പാളയം സമാധാന രാജ്‌ഞി ബസേലിക്ക, വഴുതക്കാട് കാർമൽ ഹിൽ ആശ്രമ ദേവാലയം, പേരുർക്കട തെക്കൻ പരുമല സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളി തുടങ്ങിയ ദേവാലയങ്ങളിൽ രാത്രി 11.30 ന് ചടങ്ങുകൾ ആരംഭിക്കും.