ബ്രസീലിൽ ചെറുവിമാനം തകർന്ന് 10 മരണം
ബ്രസീലിയ:
ബ്രസീലിലെ പ്രധാന വിനോദ സഞ്ചാര മേഖലയായ സെറ ഗൗഷ പർവതത്തിന് സമീപം ഗ്രമാഡോ പട്ടണത്തിൽ ഞായറാഴ്ച ചെറുവിമാനം തകർന്നു വീണു. ജീവനക്കാരടക്കം വിമാനത്തിലുണ്ടായിരുന്ന പത്തുപേരും മരിച്ചു. ഒരേ കുടുംബത്തിലുള്ളവരായിരുന്നു യാത്രക്കാർ. ഹ്യൂ ഗ്രാൻഡ് ഡു സൂവിൽ നിന്ന് സാവോ പോളോയിലേക്ക് പോകുന്നതിനിടെയാണ് അപകടം. വീടിന്റെ ചിമ്മിനിയിൽ ഇടിച്ച വിമാനം മറ്റൊരു കെട്ടിടത്തിന്റെ രണ്ടാം നിലയും തകർത്ത് മൊബൈൽ കടയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു.