വി ജോയി തിരുവനന്തപുരം ജില്ലാ സെക്രടറി
കോവളം:
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയിയെ വീണ്ടും തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റിയിൽ എട്ടു പേർ പുതുമുഖങ്ങളാണ്. ചിറയിൻകീഴ് അഴൂർ സ്വദേശിയാണ് 55 കാരനായ ജോയി. കന്നിയങ്കത്തിൽ കോൺഗ്രസിലെ വർക്കല കഹാറിനെ അട്ടിമറിച്ച് നിയമസഭയിലെത്തി. വിദ്യാർഥിപ്രസ്ഥാനത്തിലൂടെയാണ് സാമൂഹ്യ- രാഷ്ട്രീയ നേതൃനിരയിലേക്ക് ഉയർന്നുവന്നത്.