ട്രക്ക് കൊക്കയിൽ മറിഞ്ഞ് 5 സൈനികർക്ക് വീരമൃത്യു
ശ്രീനഗർ:
ജമ്മു കാശ്മീർ പൂഞ്ചിൽ സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് അഞ്ച് സൈനികർക്ക് വീരമൃത്യു. 11 മദ്രാസ് ലൈറ്റ് ഇൻഫന്ററിയുടെ ട്രക്ക് നിലം ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് ബാൽനോയി ഖോറ പോസ്റ്റിലേക്ക് സൈനികരുമായി പോകുമ്പോഴായിരുന്നു അപകടം. ബാൽനോയിക്കടത്തുവച്ചാണ് റോഡിൽ നിന്ന് തെന്നിമാറി മുന്നൂറടിയിലേറെ താഴ്വരയിലേക്ക് ട്രക്ക് വീണത്. സൈന്യത്തിന്റെയും ജമ്മു കാശ്മീർ പൊലീസിന്റെയും ദ്രുതപ്രതികരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി