വിജിലൻസ് സിഐയ്ക്കെതിരെ കേസ്
കഴക്കൂട്ടം:
സിറ്റി ഗ്യാസ് പദ്ധതി കരാർ കമ്പനിയുടെ പിആർഒ വിനോദ് കുമാറിനെ മർദ്ദിച്ച സംഭവത്തിൽ വിജിലൻസ് സിഐ അനുപ് ചന്ദ്രനെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ബുധനാഴ്ച രാതി 9.50 ന് വെട്ടുറോഡ് സെന്റ് ആന്റണീസ് സ്കൂൾ റോഡിൽ സിറ്റി ഗ്യാസ് പൈപ്പിന്റെ പണി നടക്കുന്നതിനാൽ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. ഇതു വഴി വന്ന വിജിലൻസ് സിഐ അനൂപ് ചന്ദ്രനും വിനോദുമായി വാക്കുതർക്കം ഉണ്ടായി. പരിക്കേറ്റ വിനോദ്കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു