നിയമസഭാ സമ്മേഇനം 17 മുതൽ
തിരുവനന്തപുരം:
കേരള നിയമസഭയുടെ 13-ാം സമ്മേളനം 17 മുതൽ വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.ബജറ്റ് അവതരിപ്പിച്ച് പാസാക്കുന്നതിന് മാർച്ച് അവസാനംവരെ സമ്മേളനം ചേരാനാണ് ആലോചന. 17 ന് ഗവർണർ നയപ്രഖ്യാപനപ്രസംഗം നടത്തും. 20 മുതൽ 23 വരെയും തുടർന്ന് ഫെബ്രുവരി 7 മുതൽ 13 വരെയും സമ്മേളനം ചേരും. ഫെബ്രുവരി ഏഴിനാകും ബജറ്റ് അവതരിപ്പിക്കുക. 13 വരെ ബജറ്റ് ചർച്ച.മാർച്ച് ആദ്യം തുടങ്ങി ബജറ്റ് പാസാക്കി മാസാവസാനം പിരിയാനാണ് ആലോചന.