പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രം നിലയ്ക്കലേക്ക്
ശബരിമല:
പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രം നിലയ്ക്കലേക്ക് മാറ്റും. വരും ദിവസങ്ങളിൽ പമ്പയിൽ ഉണ്ടാകാനിടയുള്ള തിരക്ക് കണക്കിലെടുത്താണ് തീരുമാനം. വ്യാഴാഴ്ച മുതൽ പമ്പയിലെ ഏഴ് കൗണ്ടറും നിലയ്ക്കൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള 20,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ജർമൻ പന്തലിലേക്ക് മാറ്റും. മകരവിളക്കിന് നട തുറന്നതു മുതൽ ദിവസവും ഒരു ലക്ഷത്തോളം തീർഥാടകരാണ് ദർശനത്തിനെത്തുന്നത്. ദിവസം 5000 പേർക്ക് ബുക്കിങ് നൽകി കടത്തിവിടും. ബാക്കിയുള്ളവർക്ക് വിരിവയ്ക്കാൻ സൗകര്യമൊരുക്കും.