ആളിപ്പടർന്ന് ലൊസ് ആഞ്ചലസ്

വാഷിങ്ടൺ:

        കാലിഫോർണിയയിലെ ലൊസ് ആഞ്ചലസിൽ മൂന്നാംദിവസവും ശമനമില്ലാതെ ആളിപ്പടരുന്ന കാട്ടുതീയിൽ രണ്ടായിരത്തിലധികം കെട്ടിടങ്ങൾ നശിച്ചു. 27000ഏക്കറിൽ പടർന്ന തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല.1,30,000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്.അഞ്ചു മരണം സ്ഥിരീകരിച്ചു.ഏകദേശം 5700 കോടി ഡോളറിന്റെ നാശനഷ്ടം കണക്കാക്കുന്നു. ലൊസ് ആഞ്ചലസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടാക്കിയ തീപിടുത്തമാണിത്. ലൊസ് ആഞ്ചൽസ് തീരത്തുള്ള പസഫിക് പാലിസേഡ്സിലാണ് തീപിടിത്തത്തിന്റെ പ്രധാനകേന്ദ്രം. 64 ചതുരശ്രകിലോമീറ്റർ പ്രദേശം ഇവിടെ കത്തിനശിച്ചു. സാൻ ഫെർണാൻഡോ താഴ്‌വരയിലും ഹോളിവുഡ് ഹില്ലിലും കാട്ടുതീ അതിവേഗം പടരുന്നു. നിരവധി താരങ്ങളുടെ വീടുകളും ചാമ്പലായി.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News