നിലയ്ക്കൽ ടൗൺഷിപ്പാകും
തിരുവനന്തപുരം:
ശബരിമലയുടെ സമഗ്ര വികസനത്തിനായി മന്ത്രിസഭ അംഗീകാരം നൽകിയത് 1033.52 കോടി ചെലവ് വരുന്ന പദ്ധതികൾക്ക് . ശബരിമല മാസ്റ്റർ പ്ളാനിന് അനസൃതമായുള്ള ലേ ഔട്ട് പ്ലാനാണ് തയ്യാറാക്കിയിട്ടുള്ളതു്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലെ വികസനപ്രവർത്തനങ്ങൾ 2039 ൽ പൂർത്തിയാക്കും വിധമുള്ള പദ്ധതിയാണ് തയ്യാറാക്കിയത്. നിലയ്ക്കലിനെ സമ്പൂർണ്ണ ബേസ് ക്യാമ്പാക്കി ടൗൺഷിപ്പാക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. 10,000 പേർക്കുള്ള താമസം, വാഹന പാർക്കിങ്, അനുബന്ധ സൗകര്യങ്ങൾ എന്നിവയെല്ലാം നിലയ്ക്കലിൽ ഒരുക്കും. സന്നിധാനത്ത് അനിവാര്യമായവരുടെ സാന്നിധ്യംമാത്രം ഉറപ്പാക്കി എളുപ്പത്തിൽ ദർശനം നടത്തി തിരിച്ചുപോവുകയാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നതു്.