പി.വി അൻവർ MLA തൃണമൂൽ കോണ്‍ഗ്രസില്‍ ചേർന്നു

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയാണ് അൻവറിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.
നിലമ്പൂർ എംഎൽഎയും ഡെമോക്രാറ്റിക് മൂവ്മെൻറ് ഓഫ് കേരള നേതാവുമായ പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും മമതാ ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി കൊൽക്കത്തയിലെ അദ്ദേഹത്തിൻറെ വീട്ടിൽ വച്ച് പി വി അൻവറിന് പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
അൻവറിന്റെ അംഗത്വം സ്ഥിരീകരിച്ച് തൃണമൂൽ കോൺഗ്രസ് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചു. അൻവറിനെ പാർട്ടിയിലേക്ക് സ്വീകരിച്ച അഭിഷേക് ബാനർജിയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനായുള്ള പി വി അൻവറിൻറെ അർപ്പണവും ജനങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടവും തങ്ങളുടെ ലക്ഷ്യത്തോട് ചേർന്ന് നിൽക്കുന്നതാണെന്ന് അഭിഷേക് ബാനർജി സമൂഹമാധ്യമത്തിൽ കുറിച്ചു.
അൻവര്‍ യുഡിഎഫിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എല്‍ഡിഎഫ് വിട്ട അൻവര്‍, ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (DMK) എന്ന പാര്‍ട്ടി നേരത്തെ രൂപീകരിച്ചിരുന്നുവെങ്കിലും വേണ്ട രീതിയില്‍ ജന പിന്തുണ ലഭിച്ചിരുന്നില്ല.
ഇതിന് പിന്നാലെ യുഡിഎഫിലേക്ക് ചേക്കേറുമെന്നും അഭ്യൂഹം ഉണ്ടായിരുന്നു. ലീഗ് നേതാക്കളുമായും അൻവര്‍ കൂടിക്കാഴ്ച നടത്തിയരുന്നു. എന്നാല്‍ ഏവരെയും അമ്പരിപ്പിച്ച് കൊണ്ടാണ് അൻവര്‍ ഇപ്പോള്‍ ടിഎംസിയില്‍ ചേര്‍ന്നത്.