കായിക താരത്തിനെ പീഡിപ്പിച്ച 20 പേർ റിമാൻഡിൽ
പത്തനംതിട്ട:
രണ്ടു വർഷമായി അമ്പതിലധികംപേർ ലൈംഗികമായി ഉപദ്രവിച്ചെന്ന പ്രക്കാനം സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 20 പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. 13 വയസു മുതൽ പെൺകുട്ടിയുടെ സൃഹൃത്തായ സുബിനാണ് ആദ്യം പീഡിപ്പിച്ചത്. തുടർന്ന് കൂട്ടുകാർക്ക് കൈമാറുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരമുള്ള കേസിൽ പട്ടിക വിഭാഗങ്ങൾക്കെതിരായഅതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചേർത്തിട്ടുണ്ട്. ഇതിനു പുറമെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു.