ഓസ്ട്രേലിയൻ മന്ത്രിക്ക് വരവേൽപ്
നെടുമ്പാശ്ശേരി:
ഓസ്ട്രേലിയൻ മന്ത്രിസഭയിലെ മലയാളിമുഖം ജീൻസൺ ആന്റോ ചാൾസിന് നാടിന്റെ വരവേൽപ്പ്. ഞായറാഴ്ച പുലർച്ചെ രണ്ടോടെ കൊച്ചി വിമാത്താവളത്തിലെത്തിയ ജിൻസനെ സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് സ്വീകരിച്ചു. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലാണ് ജിൻസൺ നഴ്സിങ് പൂർത്തിയാക്കിയത്. ജിൻസന്റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ളവർ ആശുപത്രി പിആർഒ ബാബു തോട്ടുങ്കൽ, മദനൻ ചെല്ലപ്പൻ, ഷാജി നീലേശ്വരം തുടങ്ങിയവർ ജീൻസണെ സ്വീകരിക്കാനെത്തി.ആദ്യമായാണ് ഓസ്ട്രേലിയയിൽ ഒരു ഇന്ത്യൻ വംശജൻ മാന്ത്രിയാകുന്നതു്.