ഗാസയിലെ വിദ്യാഭ്യാസ സംവിധാനത്തെ തകർത്തതായി മലാല

ഇസ്ലാമാബാദ്:
ഗാസയിൽ അന്താരാഷ്ട്ര നിയമങ്ങൾ തുടർച്ചയായി ലംഘിക്കുന്ന ഇസ്രയേലിനെ വിമർശിക്കുന്നത് തുടരുമെന്ന് നൊബേൽ സമ്മാന ജേതാവായ മലാല യൂസഫ്സായ്. ഗാസയിലെ വിദ്യാഭ്യാസ സംവിധമപ്പാടെ ഇസ്രയേൽ പിച്ചിച്ചീന്തിയെന്നും അവർ പറഞ്ഞു. പാകിസ്ഥാനിൽ ‘മുസ്ലിം രാഷ്ട്രങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം’എന്ന വിഷയത്തിൽ ആഗോള ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഇസ്രയേൽ ഗാസയിലെ 90 ശതമാനം സ്കൂളുകളും തകർത്തു. എല്ലാ സർവകലാശാലയിലും ബോംബിട്ടു.പലസ്തീൻ കുട്ടികളുടെ ജീവിതവും ഭാവിയും നഷ്ടപ്പെട്ടതായും അവർ പറഞ്ഞു.
