സുപ്രീംകോടതിയിൽ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ്

സുപ്രീംകോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് ഒഴിവിൽ കരാർ നിയമനം. യോഗ്യത: നിയമ ബിരുദം. പ്രായപരിധി: 20-32 വയസ്.അപേക്ഷാഫീസ് 500 രൂപ. ജനുവരി 14 മുതൽ ഫെബ്രുവരി 7 വരെ ഓൺലൈനായി അപേക്ഷിക്കാം. മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് .ഒബ്ജക്ടീവ്, ഡിസ്ക്രിപ്റ്റീവ് പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. മാർച്ച് 9 നാണ് പരീക്ഷ. വെബ് സൈറ്റ്:www.sci.gov.in.