നടി ഹണി റോസ് നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് തിരിച്ചടി

കൊച്ചി:
നടി ഹണി റോസ് നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടിയ രാഹുൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന രാഹുൽ ഈശ്വറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. മുൻകൂർ ജാമ്യാപേക്ഷയിൽ പൊലീസിന്റെ നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. രാഹുൽ ഈശ്വർ ഓൺലൈനായി സമർപ്പിച്ച ഹര്‍ജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഈ മാസം 27ന് പരിഗണിക്കുന്നതിനായി മാറ്റിവെച്ചു.
എറണാകുളം സെന്‍ട്രൽ പൊലീസ് സ്റ്റേഷനിലാണ് ഹണി റോസ് പരാതി നൽകിയത്. നിലവിൽ കേസെടുത്തിട്ടില്ലെന്ന് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പരാതിയിൽ കേസെടുത്തശേഷമുള്ള അറസ്റ്റ് മുന്നിൽ കണ്ടാണ് ഹര്‍ജി നൽകിയതെന്നും അഭിഭാഷകൻ അറിയിച്ചു. തുടര്‍ന്നാണ് കോടതി ഹര്‍ജി ഫയലിൽ സ്വീകരിച്ചത്.