പി എച്ച് ലാബിൽ മൈക്രോ ബയോളജി ലാബ് ഉദ്ഘാടനം
തിരുവനന്തപുരം:
സ്റ്റേറ്റ് പബ്ളിക് ഹെൽത്ത് ലാബ് കാമ്പസിലുള്ള ഗവ. അനലിറ്റിക്സ് ലബോറട്ടറിയിൽ നിർമാണം പൂർത്തീകരിച്ച മൈക്രോ ബയോളജി ലാബ് ബുധനാഴ്ച 11ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. ഭക്ഷ്യ സുരക്ഷാവകുപ്പിന് കീഴിലെ മൂന്നാമത്തെ മൈക്രോ ബയോളജി ലാബാണ്. എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് മറ്റ് ലാബുകൾ. മുൻ വർഷങ്ങളിൽ ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയ കേരളത്തിന് മൈക്രോ ബയോളജി ലബോറട്ടറി ആരംഭിക്കുന്നത് കൂടുതൽ നിലവാരത്തിൽ പ്രവർത്തിക്കാനാകും. ഭക്ഷ്യ വിഷബാധപോലെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ മൈക്രോ ബയോളജി പരിശോധന പ്രാധന്യമുള്ളതാണ്.