ഗവർണർ നയപ്രഖ്യാപനം പൂർണമായി വായിച്ചു
തിരുവനന്തപുരം:
നവകേരള സൃഷ്ടി ലക്ഷ്യംവച്ച് സാമൂഹിക ജീവിതനിലവാരം ഉയർത്തി അതി ദരിദ്രരെയടക്കം ചേർത്തുപിടിക്കുമെന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനം. മേപ്പാടിയിൽ ഒരു വർഷത്തിനുള്ളിൽ ടൗൺഷിപ്പ് പൂർത്തിയാക്കും. അടിസ്ഥാന സൗകര്യം, വിജ്ഞാനസമ്പദ് വ്യവസ്ഥ, നിലവാരമുള്ള ആരോഗ്യം, വിദ്യാഭ്യാസം, എല്ലാവർക്കും ഭവനം, അതിദാരിദ്ര്യ നിർമാർജനം എന്നിവയിൽ അധിഷ്ഠിതമായ നവകേരളമാണ് ലക്ഷ്യമെന്ന് ഗവർണർ പറഞ്ഞു.സർക്കാരിന്റെ നയപ്രഖ്യാപനം പൂർണമായി വായിച്ച ഗവർണർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രനിലപാടിൽ ഉൽക്കണ്ഠയും രേഖപ്പെടുത്തി.