ഗാസയിൽ വെടിനിർത്തൽ
ഗാസ സിറ്റി:
ഇസ്രയേൽ വംശഹത്യയിൽ തകർന്നടിഞ്ഞ ഗാസയിൽ 15 മാസത്തിനുശേഷം സമാധാനം. കരാർപ്രകാരം ബന്ദികളെയും തടവുകാരെയും മോചിപ്പിക്കും. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് നൽകാത്തത് കാരണം വെടിനിർത്തൽ ഇസ്രയേൽ നീട്ടിക്കൊണ്ടുപോയി.ആദ്യദിനം കൈമാറുന്ന മൂന്ന് ബന്ദികളുടെ വിവരം ഹമാസ് പുറത്തുവിട്ടതോടെ കരാർ നിലവിൽ വന്നു.ആദ്യഘട്ടം 47 ദിവസമാണ് വെടിനിർത്തൽ. ഗാസ നിവാസികളിൽ 90 ശതമാനവും ഭവനരഹിതരാണ്. 23ലക്ഷം ജനങ്ങളിൽ 25 ശതമാനവും പട്ടിണിയിലാണ്. അതിർത്തിവഴി ഭക്ഷ്യ വസ്തുക്കളുമായി ലോകഭക്ഷ്യപരിപാടിയുടെ ട്രക്കുകൾ ഗാസയിൽ പ്രവേശിച്ചു. വിവിധ ജയിലുകളിലുള്ള തടവുകാരെ റെഡ് ക്രോസിന്റെ മേൽനോട്ടത്തിൽ കൈമാറും.