ഹിസ്‌ബുള്ളയുടെ ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വെടിയേറ്റ് കൊല്ലപ്പെട്ടു

ലെബനൻ: ഹിസ്ബുള്ളയുടെ ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കൻ ലെബനനിലെ ബെക്കാ താഴ്‌വരയ്ക്ക് സമീപമുള്ള വീടിന് പുറത്തുവച്ച് അജ്ഞാതരുടെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് ടൈംസ് ഓഫ് ഇസ്രയേല്‍ എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹമാദിയുടെ ശരീരത്തില്‍ ആറ് വെടിയുണ്ടകള്‍ പതിച്ചെന്നും പടിഞ്ഞാറൻ ബെക്കാ മേഖലയിലെ മച്ച്ഘരയിലെ വീട്ടിന് പുറത്ത് മൃതദേഹം കണ്ടെത്തിയെന്നും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഹമാദിക്ക് നേരെ രണ്ട് വാഹനങ്ങളിലായി സഞ്ചരിച്ചിരുന്ന തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഹമാദിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.