പവന് 60,000 കടന്ന് സ്വർണം

കൊച്ചി:
സംസ്ഥാനത്ത് സ്വർണവില പവന് 60,000 രൂപയിലധികമായി. ബുധനാഴ്ച പവന് 600 രൂപ വർധിച്ച് 60,200 രൂപയും ഗ്രാമിന് 75 രൂപ വർധിച്ച് 7525 രൂപയുമായി. 2024 ഒക്ടോബർ 31 ലെ 59,490 രൂപ എന്ന റെക്കോഡാണ് മറികടന്നത്. ഡിസംബർ 31 ന് 56,880 രൂപയിലേക്ക് താഴ്ന്ന് 22 ദിവസത്തിനുള്ളിൽ 3320 രൂപയാണ് വർധിച്ചത്. ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾ മാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 65,160 രൂപ വേണം. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനം എന്ന കണക്കിലാണിത്. ഉയർന്ന പണിക്കൂലിയ ള്ള ആഭരണങ്ങൾക്ക് വില വീണ്ടും വർധിക്കും. 2024 ജനുവരി 22 ന് 46,240 രൂപയായിരുന്നു പവൻ വില.അന്താരാഷ്ട്ര വിപണിയിൽ സ്വർണവില കുതിച്ചുയർന്നതാണ് സംസ്ഥാനത്തും വില ഉയർത്തിയതു്. ട്രംപ് അധികാരമേറ്റതോടെ സ്വർണം 2750 ഡോളറിലേക്ക് കടന്നു.