സ്തനാർബുദത്തിന് മരുന്ന്
ന്യൂയോർക്ക്:
ഒരു ഡോസ് മരുന്നു കൊണ്ട് സ്തനാർബുദം ഭേദമാക്കാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടി ശാസ്ത്രജ്ഞർ. ഇലിനോയിസ് സർവകലാശാലയിലെ ഗവേഷകരാണ് സ്തനത്തിലെ ചെറിയ മുഴകൾ പൂർണമായും ഇല്ലാതാക്കുന്ന സിന്തറ്റിക് മോളിക്യൂൾ വികസിപ്പിച്ചത്. എലികളിൽ നടത്തിയ പരീക്ഷണത്തിൽ മരുന്നിന്റെ ഉപയോഗം വലിയ മുഴകളുടെ വലിപ്പം കുറയ്ക്കുന്നതായി കണ്ടെത്തിയെന്ന് സർവകലാശാലയിലെ രസതന്ത പ്രൊഫസർ പോൾ ഹെർഗെൻറോ തർ പറഞ്ഞു. നിലവിൽ സ്തനാർബുദ രോഗികൾ ഭൂരിഭാഗവും ശസ്ത്രക്രിയയ്ക്ക് പുറമെ പത്തുവർഷം വരെ തുടർ ചികിത്സക്കും വിധേയമാകേണ്ടി വരുന്നു. ചികിത്സയുടെ ഭാഗമായി മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. അർബുദത്തിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചതായി അടുത്തിടെ റഷ്യ പ്രഖ്യാപിച്ചിരുന്നു.