തായ്ലൻഡിൽ സ്വവർഗ വിവാഹം
ബാങ്കോക്ക്:
തായ്ലൻഡിൽ സ്വവർഗ വിവാഹം നിയമപരമാക്കിയ നിയമം നിലവിൽവന്ന വ്യാഴാഴ്ച രജിസ്റ്റർ ചെയ്യപ്പെട്ടത് നൂറു കണക്കിന് വിവാഹങ്ങൾ. ബാങ്കോക്കിലെ രജിസ്റ്റർ ഓഫീസിൽ വിവാഹിതരായ അഭിനേതാക്കൾ അപി വത് സയ്റിയും പങ്കാളി സപന്യേയും ഇതിൽ പെടുന്നു.’ വിവാഹ സമത്വനിയമം ‘നിലവിൽ വരുന്ന വ്യാഴാഴ്ചതന്നെ വിവാഹിതരാകാൻ സ്വവർഗാനുരാഗികളായ ആയിരത്തിലേറെ ജോഡികൾ വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്തിരുന്നു. തായ്‌വാനും നേപ്പാളിനും പിന്നാലെ സ്വവർഗ വിവാഹം അംഗീകരിക്കുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് തായ്ലൻഡ്.