കായിക ഭൂപടത്തിൽ ഡെറാഡൂൺ

ഡെറാഡൂൺ:
ഇന്ത്യയുടെ കായിക ഭൂപടത്തിൽ ഡെറാഡൂൺ തെളിഞ്ഞു; ഭാഗ്യചിഹ്നമായ മൗലിയെന്ന മൊണാൽ പക്ഷിയും.ഇനി 18 നാൾ ഉത്തരാഖണ്ഡിൽ കായികപ്പോരു്. പാരീസ് ഒളിമ്പിക്സിൽ സെമിയിൽ കടന്ന് ചരിത്രം കുറിച്ച ബാഡ്മിന്റൺ താരം ലക്ഷ്യ സെൻ ദീപശിഖപ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറിയതോടെ മേളയ്ക്ക് ഔപചാരിക തുടക്കമായി. മത്സരങ്ങൾ രണ്ട് ദിവസംമുമ്പ് ആരംഭിച്ചിരുന്നു. ഡെറാഡൂണിലെ രാജീവ് ഗാന്ധി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ആഘോഷ പൂർവകമായി. ഗായകരായ ജുബിൻ നൗ തായാൽ, പവൻ ദീപ്. രാജ് എന്നിവരുടെ പ്രകടനത്തോടെ തുടക്കം.കു മൗ യുനി, ഗർവാലി തുടങ്ങിയ ഉത്തരാഖണ്ഡിന്റെ പര പരമ്പരാഗത സംഗീത വുമായി പാണ്ഡവ സംഗീത ബാൻഡ്. ഒരു മണിക്കൂറോളം കലാ പരിപാടികൾ അരങ്ങേറി. കനത്ത സുരക്ഷാ വലയത്തിലായിരുന്നു ചടങ്ങ്.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി, പി ടി ഉഷ, ക്രിസ് ജെൻകിൻ സ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു,