വിഷുവിന് ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം
തിരുവനന്തപുരം:
ശബരിമലയിൽ വിഷു വിനോടനുബന്ധിച്ച് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. സംഗമത്തിൽ അൻപതിലധികം രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾക്കായി പ്രത്യേക നിധി രൂപീകരിക്കും. സന്നദ്ധരായവരിൽ നിന്ന് സംഭാവന സ്വീകരിക്കും. വിഷുവിനോടനുബന്ധിച്ച് അയ്യപ്പ ചിത്രമുള്ള സ്വർണ ലോക്കറ്റ് പുറത്തിറക്കാനും തീരുമാനിച്ചു.രണ്ട്, നാല്,ആറ് ഗ്രാമും ഒരു പവനും തൂക്കമുള്ള ലോക്കറ്റ് നിർമ്മിക്കാനുള്ള ടെണ്ടർ നടപടി പൂർത്തിയായതായും അദ്ദേഹം അറിയിച്ചു.