റെയിൽവേ ലെവൽ വൺ റിക്രൂട്ട്മെന്റ്

റെയിൽവേയിൽ ലെവൽ വൺ ശമ്പള സ്കെയിലിലുള്ള തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ഡി എന്ന പേരിൽ മുമ്പ് അറിയപ്പെട്ടിരുന്ന തസ്തികകളാണിവ. മുഴുവൻ റെയിൽവേ സോണുകളിലായി 32,438 ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ് ബോർഡ് (RRB) അപക്ഷേ ക്ഷണിച്ചിട്ടുള്ളത്. യോഗ്യത:പത്താം ക്ലാസ് അല്ലെങ്കിൽ ഐടിഐ/നാഷണൽ അപ്രന്റീസ്ഷിപ്പ്. മലയാളത്തിലും പരീക്ഷയെഴുതാം. പ്രായപരിധി: 18-36 വയസ് .അപേക്ഷാ ഫീസ്: 500 രൂപ.അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 22. www.indianrailways.gov.in