പത്ത് സെന്റുവരെ തരം മാറ്റേണ്ടതില്ല
തിരുവനന്തപുരം:
വീട് നിർമാണത്തിനുള്ള അർഹതപ്പെട്ട അപേക്ഷകളിൽ അനുമതി നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം വീടില്ലാത്തവർക്ക് ഡേറ്റാ ബാങ്കിലോ, നെൽവയൽ – തണ്ണീർത്തട പരിധിയിലോ ഉൾപ്പെട്ട ഭൂമിയായാലും വീടു നിർമാണത്തിന് അനുമതി നൽകണം.പഞ്ചായത്തിൽ 10 സെന്റും സ്ഥലത്ത് വീടിനുള്ള അനുമതി തദ്ദേശ സ്ഥാപനത്തിന് നൽകാം. ഡാറ്റാ ബാങ്കിൽ ഉൾപ്പെടാത്ത 10 സെന്റിൽ കുറഞ്ഞ നിലം ഭൂമിയിൽ 1291.67 ചതുരശ്ര അടിവരെ വിസ്തീർണമുള്ള വാണിജ്യ കെട്ടിടവും നിർമിക്കാനാകും. ഈ ഇളവുകൾ അറിയാതെ തരം മാറ്റത്തിനായി പലരും അപേക്ഷ നൽകുന്നുണ്ട്. ഈ വിവരം ഉദ്യോഗസ്ഥർ അപേക്ഷകരെ അറിയിക്കാറില്ല.