കൊല്ലം മേയർ രാജി വച്ചു
കൊല്ലം:
കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. എൽഡിഎഫ് ധാരണപ്രകാരമാണ് രാജി. മുന്നണി ധാരണ പാലിച്ചില്ലെന്നാരോപിച്ച് സിപിഐയുടെ പ്രതിനിധികളായ ഡെപ്യൂട്ടി മേയർ കൊല്ലം മധു, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സവിതദേവി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജീവ് സോമൻ എന്നിവർ സ്ഥാനം ഒഴിഞ്ഞിരുന്നു. മേയർ സ്ഥാനം ഒഴിയുമ്പോൾ ഡെപ്യൂട്ടി മേയറാണ് ചുമതലയേൽക്കണ്ടതു്. ഡെപ്യൂട്ടി മേയർ ഇല്ലാത്ത സാഹചര്യത്തിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി താൽക്കാലിക ചുമതല വഹിക്കും. രാജി വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ ഉടൻ അറിയിക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ഡി സാജു പറഞ്ഞു.