ജയിലുകളിൽ വധശിക്ഷകാത്ത് 544 പേർ
ന്യൂഡൽഹി:
2022 ഡിസംബറിലെ കണക്ക് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് രാജ്യത്തെ ജയിലുകളിൽ കഴിയുന്നത് 544 പ്രതികളെന്ന് കേന്ദ്ര സർക്കാർ. ചൊവ്വാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറാണ് ലോക സഭയിൽ ഇക്കാര്യം അറിയിച്ചത്. 95 പേർ ഉത്തർപ്രദേശ് ജയിലുകളിലുണ്ട്. കേരളത്തിൽ 19,ഗുജറാത്ത് 49, ജാർഖണ്ഡ്, മഹാരാഷ്ട്ര 45 വീതം, ബീഹാർ 27, പശ്ചിമബംഗാൾ 26, ഹരിയാന 21,രാജസ്ഥാൻ,ഉത്തരാഖണ്ഡ് 20 വീതം,ആന്ധ്രപ്രദേശ് 15, തമിഴ്നാട് 14, ഡൽഹി 9,ജമ്മു കാശ്മീർ 8 എന്നിങ്ങനെയാണ് വധശിക്ഷ കാത്ത് കിടക്കുന്നവരുടെ എണ്ണം.