വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി
തിരുവനന്തപുരം:
തദ്ദേശ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ മാർച്ച് 31 വരെ ഒഴിവാക്കി. നിലവിൽ പിഴപ്പലിശ ഉൾപ്പെടെ നികുതി അടച്ചവർക്ക് തുല്യമായ തുക അടുത്ത വർഷത്തെ നികുതിയിൽ വരവ് ചെയ്ത് നൽകും. മാർച്ച് 31നകം നികുതിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യർഥിച്ചു.