പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി

2019 ഫെബ്രുവരി 14ന് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഭീകരാക്രണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട സെന്‍ട്രല്‍ റിസര്‍വ് പൊലീസ് ഫോഴ്‌സ് (സിആര്‍പിഎഫ്) 40 ഉദ്യോഗസ്ഥര്‍ക്ക് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റുനേതാക്കളും ആദരാഞ്ജലി അര്‍പ്പിച്ചു. സൈനികർ രാജ്യത്തിനായി നടത്തിയ അചഞ്ചലമായ സമര്‍പ്പണത്തെ സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു.
‘‘2019ല്‍ പുല്‍വാമയില്‍ നമുക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ധീരരായ വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍. വരും തലമുറകള്‍ അവരുടെ ത്യാഗവും രാഷ്ട്രത്തോടുള്ള അചഞ്ചലമായ സമര്‍പ്പണവും ഒരിക്കലും മറക്കരുത്,’’ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.