ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ചു
ന്യൂഡൽഹി:
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ സുരക്ഷ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സി സിആർപിഎഫ് ഇസഡ് കാറ്റഗറി സുരക്ഷാ സംവിധാനമാണ് ആഭ്യന്തര മന്ത്രാലയം ഏർപ്പെടുത്തിയത്. ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 1959 മുതൽ ഇന്ത്യയിലുള്ള ദലൈ ലാമയ്ക്ക് ഹിമാചൽ പോലീസും സുരക്ഷാ ഏജൻസികളുമാണ് നേരത്തെ സുരക്ഷയൊരുക്കിയിരുന്നത്. ഹിമാചലിലെ ധരംശാലയിലാണ് ദലൈലാമ കഴിയുന്നത്.