ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ
ന്യൂഡൽഹി:
കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥൻ ഗ്യാനേഷ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച ചേർന്ന സെലക്ഷൻ കമ്മിറ്റി ഗ്യാനേഷ് കുമാറിന്റെ പേരിന് അംഗീകാരം നൽകി. ഹരിയാന കേഡർ വിവേക് ജോഷിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗമായും നിയമിച്ചു.ആഭ്യന്തര മന്ത്രി അമിത് ഷായും ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമാണ് സെലക്ഷൻ കമ്മിറ്റിയിലെ മറ്റംഗങ്ങൾ. അമിത് ഷായുടെ വിശ്വസ്തനായി അറിയപ്പെടുന്ന ഗ്യാനേഷ് കുമാർ നിലവിൽ കമ്മീഷനിലെ സീനിയർ അംഗമാണ്. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ചൊവ്വാഴ്ച വിരമിക്കും. എസ് എസ് സന്ധു വാണ് നിലവിലെ മറ്റൊരംഗം.