13 കാരന്റെ വെടിയേറ്റ് കുഞ്ഞ് മരിച്ചു
ബംഗളുരു:
കർണാടകയിലെ മാണ്ഡ്യയിൽ പതിമൂന്നു കാരന്റെ വെടിയേറ്റ് ബന്ധുവായ മൂന്നു വയസുകാരൻ മരിച്ചു. പ്രാദേശിക കോൺഗ്രസ്സ് നേതാവ് നരസിംഹ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള കോഴി ഫാമിലെ തൊഴിലാളികളായ ബംഗാൾ സ്വദേശിയുടെ മകനാണ് മരിച്ചതു്. ഇവരുടെ ബന്ധുവായ ബാലനാണ് അബദ്ധത്തിൽ വെടിയുതിർത്തതു്. തൊട്ടടുത്ത ഫാമിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾക്കൊപ്പം നരസിംഹ മൂർത്തിയുടെ ഫാമിലെത്തിയതായിരുന്നു ബാലൻ. നരസിംഹ മൂർത്തിയുടെ തോക്കായിരുന്നു. നിറതോക്ക് ഫാമിൽ സൂക്ഷിച്ചത് എന്തിനാണെന്ന ചോദ്യം ഉയരുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.