ആശാ വർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം
തിരുവനന്തപുരം:
സംസ്ഥാനത്തെ ആശാ വർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്.ആശാ വർക്കേഴ്സ് ഫെഡറേഷൻ (സിഐടിയു )ഭാരവാഹികളുമായി ഫെബ്രുവരി ആറിന് നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമായിരുന്നു ഉപാധികൾ ഒഴിവാക്കൽ.ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ ആരോഗ്യ മന്ത്രി കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. അതിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. ജീവിത ശൈലി രോഗനിർണയ സർവേ ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിർത്തലാക്കാൻ നിർദ്ദേശം നൽകി. ആശമാർക്ക് മൂന്നു മാസത്തെ ഓണറേറിയവും അനുവദിച്ചു. വ്യാഴാഴ്ച മുതൽ ഓണറേറിയം വിതരണം ചെയ്യും.