കെട്ടിടങ്ങൾക്ക് ദൂരപരിധിയിൽ ഇളവ്
തിരുവനന്തപുരം:
കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഇളവുമായി തദ്ദേശ വകുപ്.തദ്ദേശ അദാലത്തിൽ പ്രഖ്യാപിച്ച ചട്ടഭേദഗതികളാണ് നിയമ വിധേയമാകുന്നത്. ഒരു വശം അടഞ്ഞതും 75 മീറ്ററിൽ കുറഞ്ഞ നീളമുള്ളതുമായ തെരുവുകൾക്ക് സമീപം നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് തെരുവുമായി ഒരു മീറ്റർ അകലം മതിയെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 1076 ചതുരശ്രയടി വരെ വിസ്തീർണമുള്ള വീടുകൾക്ക് വഴിയിൽ നിന്ന് ഒരു മീറ്റർ ദൂരം പാലിച്ചാൽ മതി. കെട്ടിടം സംബന്ധിച്ച നിബന്ധനകൾ എല്ലാം പാലിച്ചിട്ടുണ്ടെങ്കിൽ വിസ്തീർണത്തിലെ മാറ്റത്തിന്റെ പേരിൽമാത്രം പെർമിറ്റ് റദ്ദാക്കില്ല.