തലസ്ഥാനത്ത് കൂട്ടക്കൊല: 23കാരൻ മൂന്നുവീടുകളിലായി അഞ്ചുപേരെ കൊല‌പ്പെടുത്തി

 തലസ്ഥാനത്ത് കൂട്ടക്കൊല: 23കാരൻ മൂന്നുവീടുകളിലായി അഞ്ചുപേരെ കൊല‌പ്പെടുത്തി

തിരുവനന്തപുരത്ത് നാടിനെ നടുക്കി കൂട്ടക്കൊലപാതകം. വെഞ്ഞാറമൂടിൽ 23കാരനായ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും ഉൾപ്പെടെ കുടുംബത്തിലെ 5 പേരെ വെട്ടി കൊലപ്പെടുത്തി. മൂന്നിടങ്ങളിലായാണ് കൊലപാതകം നടന്നത്. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെഞ്ഞാറമൂട്  പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടത്തിയത്.

രണ്ടാമതായി പാങ്ങോട്ടെ വീട്ടിൽ പ്രതിയുടെ മാതാവിന്‍റെ ഉമ്മയെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൽമാ ബീവിയാണ് മരിച്ചത്. 

മൂന്നാമതായി എസ്എൻ പുരത്ത് രണ്ടു പേരെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി. പ്രതിയുടെ ബന്ധുക്കളായ ലത്തീഫ്, ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. വെഞ്ഞാറമൂടിലെ വീട്ടിൽ വെച്ച് വെട്ടേറ്റ യുവാവിന്‍റെ മാതാവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ പ്രതി വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. പ്രതി വിഷം കഴിച്ചുവെന്ന മൊഴിയെ തുടർന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

മരിച്ചവർ- സൽമാ ബീവി, അഹസാൻ, ലത്തീഫ്, ഷാഹിദ, ഹർഷാന,

അമ്മ ഷമീന അതീവ ഗുരുതരാവസ്ഥയിൽ

പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ 88 വയസ്സുള്ള വയോധിക തലയ്ക്കടിയേറ്റാണ് മരിച്ചത്. ഇത് യുവാവിന്റെ പിതാവിന്റെ സഹോദരിയാണ്. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്തിനെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമിയെ ഗുരുതര പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News