എൻഡ്രിക്ക് ഗോളിൽ റയൽ
മാഡ്രിഡ്:
ബ്രസീൽ കൗമാരക്കാരൻ എൻഡ്രിക്കിന്റെ ഗോളിൽ സ്പാനിഷ് കപ്പ് ഫുട്ബോൾ ആദ്യപാദ സെമിയിൽ റയൽ മാഡ്രിഡിന് ജയം. റയൽ സോസിഡാഡിനെ ഒരു ഗോളിന് തോൽപ്പിച്ചു. കളത്തിനു പുറത്തും ചൂടുപിടിച്ച മത്സരത്തിനിടെ റയൽ പ്രതിരോധിക്കാരൻ റൗൾ അസെൻസിയോക്കെ തിരെ സോസിഡാഡ് ആരാധർ പ്രകോപനപരമായ മുദ്രാവാക്യമുയർത്തി. ഇതോടെ രണ്ടാംപകുതി അൽപ്പ സമയം കളി നിർത്തിവച്ചു.ഏപ്രിൽ ഒന്നിന് റയലിന്റെ തട്ടകത്തിലാണ് രണ്ടാം പാദ സെമി.