തിരുവനന്തപുരമടക്കം ഏഴ് ഐസർ ക്യാമ്പസുകളിലേക്കുള്ള രജിസ്ട്രേഷൻ തുടങ്ങി. അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ഉന്നത പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്. മെയ് 25 നാണ് പ്രവേശന പരീക്ഷ. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ നിന്ന് 15 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. വിവിധ ക്യാമ്പസുകളിലായി 2333 സീറ്റുണ്ട്. തിരുവനന്തപുരം ക്യാമ്പസിൽമാത്രം 320 സീറ്റുണ്ട്.ഏപ്രിൽ 15 വരെ ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം. വിവരങ്ങൾക്ക്: www.iiseradmission.in. ഫോൺ: 8772500910.