കശ്മീരിലെ രണ്ട് സംഘടനകളെ കേന്ദ്രം നിരോധിച്ചു
ന്യൂഡൽഹി:
രാജ്യ വിരുദ്ധപ്രവർത്തനം ആരോപിച്ച് ജമ്മു കശ്മീർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രണ്ടു സംഘടനകളെ അഞ്ച് വർഷത്തേക്ക് കേന്ദ്ര സർക്കാർ നിരോധിച്ചു. കശ്മീരിൽ നിർണായക സ്വാധീനമുള്ള ആത്മീയ നേതാവ് മിർവെയ്സ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റി (എഎസി)യെയും, ഷിയ നേതാവ് മസ്റൂർ അബ്ബാസ് അൻസാരി നേതൃത്വം നൽകുന്ന ജമ്മു കശ്മീർ ഇത്തിഹാദുൽ മുസ്ലീമിനെയു(ജെകെഐ എം)മാണ് ആഭ്യന്തര മന്ത്രാലയം നിരോധിച്ചതു്