IFWJ- എൻ്റർടെയ് മെൻ്റ് ലോഗോ പ്രകാശനം ജഗതി ശ്രീകുമാർ നിർവ്വഹിച്ചു

IFWJ- എൻ്റർടെയ് മെൻ്റ് ലോഗോ പ്രകാശനം ജഗതി ശ്രീകുമാർ നിർവ്വഹിച്ചപ്പോൾ
തിരുവനന്തപുരം :
തലസ്ഥാനത്ത് അരങ്ങേറുന്ന ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേർണ്ണലിസ്റ്റ് (ഐ.എഫ്.ഡബ്ല്യു.ജെ) ദേശീയ സമ്മേളനത്തിനോടനുബന്ധിച്ചുള്ള എൻ്റർടെയ് മെൻ്റ് ലോഗോ പ്രകാശനം മലയാള ചലച്ചിത്ര വേദിയിലെ ചിരി തമ്പുരാൻ ജഗതി ശ്രീകുമാർ നിർവ്വഹിച്ചു. പേയാട് വസതിയിൽ നടന്ന ചടങ്ങിൽ ഐ.എഫ്.ഡബ്ല്യു.ജെ. സംസ്ഥാന പ്രസിഡൻ്റ് എ.പി. ജിനൻ, വൈസ് പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, ട്രഷറർ എ.അബുബക്കർ ,വനിത വിംഗ് കൺവീനർ ശ്രീലക്ഷമി ശരൺ എന്നിവർ പങ്കെടുത്തു. ഏപ്രിൽ 21, 22, 23 തീയതികളിൽ കോവളം ക്രിസ്തുരാജ മിഷൻ കൺവെൻഷൻസെൻ്ററിലാണ് സമ്മേളനം നടക്കുന്നത്. വർണ്ണ വസന്തം മെഗാഷോയിൽ നിരവധി പ്രമുഖർ അണിനിരക്കും.