ആധാർ – തിരിച്ചറിയൽ കാർഡുകൾ ബന്ധിപ്പിക്കും

ന്യൂഡൽഹി:
ആധാർകാർഡ് തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കാനുള്ള നടപടകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതതല യോഗം. നേരത്തെ ജനപ്രാതിനിധ്യ നിയമത്തിൽ 2021 ൽ കൊണ്ടുവന്ന ഭേദഗതി പ്രകാരം ആധാർ വിവരങ്ങൾ സ്വമേധയാ കൈമാറാൻ തയ്യാറായ വോട്ടർമാരിൽ നിന്നും ശേഖരിച്ചിരുന്നു. ഒരേ നമ്പറുള്ള തിരിച്ചറിയൽ കാർഡുകൾ വിവിധ സംസ്ഥാനങ്ങളിൽ നൽകിയിട്ടുണ്ടെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ രണ്ട് ഡേറ്റാബേസുകളും തമിൽ ബന്ധിപ്പിക്കുന്നതെന്നാണ് വിശദീകരണം. വോട്ടർകാർഡ് – ആധാർകാർഡ് ബന്ധിപ്പിക്കൽ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല.

Related post

Leave a Reply

Your email address will not be published. Required fields are marked *

Travancore Noble News