ബി ജെ പി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം :
രാജീവ് ചന്ദ്രശേഖറെ ബി ജെ പി യുടെ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു.അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തിരിക്കുന്നത്.സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിലേക്കായ് കഴിഞ്ഞ ദിവസം ബി ജെ പി തിരഞ്ഞെടുപ്പ് വിജ്ഞാപനം നടത്തിയിരുന്നു.എല്ലാ വിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്നയാൾ പ്രസിഡന്റ് ആയി വരണമെന്ന് ദേശീയ നേതൃത്വത്തിന് താല്പര്യമുണ്ടായിരുന്നു.സമുദായിക നേതാക്കളുമായുള്ള രാജീവിന്റെ അടുപ്പം നേതൃത്വം പരിഗണിച്ചു.കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാജീവ് ചന്ദ്രശേഖർ കുറഞ്ഞ സമയം കൊണ്ട് നേടിയെടുത്ത സ്വീകാര്യതയും ജനസമ്മിതിയും നേതൃത്വം കണക്കിലെടുത്തു.